‘എട്ടു രാപ്പകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ച’; മേളയ്ക്ക് നാളെ കൊടിയിറക്കം

എട്ടു രാപ്പകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ കൊടിയിറക്കം. സമാപന ചടങ്ങുകൾ നാളെ വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കും .മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയാകും .മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.(27th iffk closing ceremony)
സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആർ.മോഹനൻ അവാർഡുകൾ മന്ത്രിമാരായ വി.എൻ.വാസവൻ,വി.ശിവൻകുട്ടി, കെ.രാജൻ എന്നിവർ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. മേള മികച്ച രീതിയിൽ റിപ്പോർട്ടു ചെയ്ത മാധ്യമങ്ങൾക്കുള്ള അവാർഡുകളും ചലച്ചിത്രനിരൂപണ മൽസരത്തിലെ വിജയിക്കുള്ള ക്യാഷ് അവാർഡും മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
രാജ്യാന്തരമേളയുടെ സമാപന ദിനത്തിൽ റിസർവേഷൻ ഇല്ലാതെ തന്നെ ഡെലിഗേറ്റുകൾക്ക് ചിത്രങ്ങൾ ആസ്വദിക്കാം.ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ് , ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും .ടർക്കിഷ് ചിത്രം ദി ഫോർ വാൾസ്,മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാർഥ് ചൗഹാൻ ചിത്രം അമർ കോളനി, സത്യജിത്ത് റേയുടെ ‘ഗോൾപ്പോ ബോലിയെ താരിണി ഖൂറോ’ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായൺ മഹാദേവൻ ഒരുക്കിയ ദി സ്റ്റോറിടെല്ലർ, ഡിംനേഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയർ ഓൺ ദി ഷോർ തുടങ്ങിയ ചിത്രങ്ങളും വെള്ളിയാഴ്ച പ്രദർശിപ്പിക്കും .
Story Highlights: 27th iffk closing ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here