റെയിൽവേ ട്രാക്കിൽ റീൽ ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽ ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
യാത്രക്കാരാണ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മൂവരും റെയിൽവേ ട്രാക്കിൽ റീൽ ഉണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തി. ട്രാക്കിൽ നിൽക്കുകയായിരുന്നു മൂവരും, പെട്ടെന്ന് അതിവേഗതയിൽ വന്ന ട്രെയിൻ ഇടിച്ചു വീഴ്ത്തി. ഇവർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.
Story Highlights: 3 dead after being hit by train while making reels in Ghaziabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here