Advertisement

87-ാം വയസിൽ രണ്ടാം ബിരുദാനന്തര ബിരുദം നേടി ഇന്ത്യക്കാരി

December 15, 2022
2 minutes Read

പ്രായം ഒന്നിനും ഒരു തടസമല്ല. പ്രായത്തിന്റെ എല്ലാ പരിമിതികളെയും അവഗണിച്ച് തങ്ങളുടെ സ്വപ്നത്തിനായി പരിശ്രമിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരു 87 കാരിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ച് നിൽക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയായ വരദ ഷൺമുഖനാഥൻ കാനഡയിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ്. യോർക്ക് സർവകലാശാലയിൽ നിന്ന് ആണ് രണ്ടാം ബിരുദാനന്തര ബിരുദം നേടിയത്.

യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കാനഡയിൽ ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ സ്ത്രീയും ആയിരിക്കുകയാണ് വരദ. കാനഡയിൽ ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നനിലയിൽ അംഗീകരിച്ചുകൊണ്ട് വരദ ഷൺമുഖനാഥനെ ഒന്റാറിയോ ലെജിസ്ലേച്ചറിൽ ആദരിച്ചു.

2004-ലാണ് വരദ കാനഡയിലേക്ക് എത്തിയത്. ആദ്യത്തെ ബിരുദാനന്തര ബിരുദം ലണ്ടൻ ബിർക്ക്ബെർക്ക് കോളേജിൽ നിന്നുമാണ് സ്വന്തമാക്കിയത്. അന്ന് വരദ അവരുടെ അൻപതുകളിൽ ആയിരുന്നു. പുതുതലമുറയ്ക്ക് വലിയ ഒരു മാതൃക എന്ന നിലയിലാണ് ഒന്റാറിയോ ലെജിസ്ലേച്ചറിൽ വരദയെ കുറിച്ചുള്ള വാക്കുകൾ ഉയർന്നത്.

രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള ട്യൂഷൻ എഴുതിത്തള്ളുന്ന ഇൻസെന്റീവിനെ കുറിച്ച് അറിഞ്ഞതോടെയാണ് വരദ ഷൺമുഖനാഥൻ രണ്ടാം മാസ്റ്റേഴ്സ് എടുക്കുന്നതിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. തൽഫലമായി, കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ മകളുടെ പ്രോത്സാഹനത്തോടെ അവൾ ബിരുദാനന്തര ബിരുദം നേടി. ഈ പ്രായത്തിൽ എല്ലാവരുടെയും മാതൃകയായി മാറിയ മുത്തശ്ശിക്ക് അഭിനന്ദന പ്രവാഹവുമാണ് ലഭിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top