Advertisement

ഫുൾ സ്ക്വാ‍ഡ് സെറ്റ്; ‘ഫൈനൽ’ പരിശീലനം ആരംഭിച്ച് അർജൻറീന

December 15, 2022
2 minutes Read

ഖത്തർ ലോകകപ്പ് ഫൈനലിനുള്ള അർജൻറീനയുടെ പരിശീലനത്തിന് തുടക്കം. ഇന്ന് തുറന്ന സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. നാളെ അടച്ചിട്ട സ്റ്റേഡിയത്തിൽ ടീം പരിശീലിക്കും. സസ്പെൻഷൻ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാൽ ഫൈനലിലെ അന്തിമ ഇലവനിൽ മാറ്റം വന്നേക്കും.ഫൈനലിൽ അർജൻറീന തങ്ങളുടെ ഹോം ജേഴ്സിയിട്ടാണ് കളിക്കാൻ ഇറങ്ങുക. ഏയ്ഞ്ചൽ ഡി മരിയയുടെ കൂടെ പരുക്ക് ഭേദമായതോടെ അർജൻറീനയുടെ എല്ലാ താരങ്ങളും അവസാന അങ്കത്തിന് തയ്യാറാണ്.(argentina team starts practice for world cup final)

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

ഫൈനലിൽ കളിക്കുന്ന മെസിയും എംബാപ്പെയും അഞ്ച് വീതം ഗോളുകളാണ് നേടിയിരിക്കുന്നത്. മെസിയുടെ പേരിൽ മൂന്നും എംബാപ്പെയുടെ പേരിൽ രണ്ടും അസിസ്റ്റുകളാണുള്ളത്. ഡിസംബർ 18ന് ഇന്ത്യൻ സമയം എട്ടര മുതൽ നടക്കുന്ന മത്സരത്തോടെ ഗോൾഡൻ ബൂട്ട് ഉടമയെയും തിരിച്ചറിയാനാകും. ലൂസൈൽ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

സെമി ഫൈനൽ വിജയത്തിന് ശേഷം താരങ്ങൾക്ക് ഇന്നലെ പരിശീലകൻ സ്കലോണി വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുന്നതിൻറെ ചിത്രങ്ങൾ മെസിയുൾപ്പെടയുള്ള താരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ക്രൊയേഷ്യക്കെതിരെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ജൂലിയൻ അൽവാരസ് പുറത്തെടുത്തത്.

മരിയയുടെ അഭാവത്തിൽ മെസിക്കൊപ്പം നിൽക്കാൻ അൽവാരസിന് സാധിച്ചിരുന്നു.സ്കലോണിയുടെ ടാക്റ്റിക്സിൽ സുപ്രധാന ഭാഗം നിർവഹിക്കുന്ന താരമാണ് അക്യൂന. എന്നാൽ, ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമാണ് പകരമെത്തിയ ടാഗ്ലിയാഫിക്കോ പുറത്തെടുത്തത്. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അർജൻറീന കളിക്കുന്നത്. ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.

Story Highlights: argentina team starts practice for world cup final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top