Advertisement

കാസര്‍ഗോഡ് ആദ്യ ഇഇജി സംവിധാനം സജ്ജം

December 15, 2022
Google News 1 minute Read

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി(Electroencephalogram) സംവിധാനം പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇഇജി. അപ്‌സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി.

വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ ഇഇജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്‍ഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇഇജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കിയുട്ടുണ്ട്.

Story Highlights: First EEG system ready in Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here