‘എല്ലാ ടിക്കറ്റിനും 250 രൂപ’; ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്പൻ പ്രഖ്യാപനം ക്ലബ് അധികൃതർ നടത്തിയിരിക്കുന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. (kerala blasters christmas gift for fans)
ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
കേരള ബ്ലാസ്റ്റേഴ്സ് അറിയിപ്പ് പൂർണരൂപത്തിൽ
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, 2022 ഡിസംബര്‍ 26 ന് നടക്കുന്ന തങ്ങളുടെ അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒഡീഷ എഫ് സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ 299 രൂപ , 399 രൂപ , 499 രൂപ , 899 രൂപ എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് ആരാധകര്‍ക്ക് നല്‍കുന്നത്. വി ഐ പി, വി വി ഐ പി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടി റെക്കോഡിട്ട ടീം, നിറഞ്ഞ ആരാധകരുടെ സാനിധ്യത്തില്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26 ന് ഒഡീഷ എഫ് സിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിന്, മുഴുവന്‍ ടിക്കറ്റും വിറ്റുതീരുന്നത് വരെ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക് ഇളവുകള്‍ ഉണ്ടാവുക.
Story Highlights: kerala blasters christmas gift for fans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here