Advertisement

ശബരിമല അവലോകന യോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സർക്കാർ വകുപ്പുകൾ

December 15, 2022
2 minutes Read

ശബരിമല അവലോകന യോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സർക്കാർ വകുപ്പുകൾ. പമ്പയിൽ നടന്ന അവലോകനയോഗത്തിൽ വകുപ്പുകൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് യോ​ഗത്തിൽ പറഞ്ഞു.

ആന ഇറങ്ങുന്ന കാനനപാതകളിൽ പോലും തീർത്ഥാടകരെ പൊലീസ് തടഞ്ഞിടുന്നു എന്നും ദേവസ്വം ബോർഡ്. ശബരിമലയിൽ ഇത്തവണ ഡ്യൂട്ടിക്ക് കൊണ്ടുവന്നത് പരിചയമില്ലാത്ത പൊലീസുകാരെയാണ്. ഉദ്യോഗസ്ഥരും വകുപ്പുകളും തമ്മിൽ ഏകോപനം ഇല്ല എന്നും ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി.

ഇതോടെ ദേവസ്വം ബോർഡിനെ രൂക്ഷമായ വിമർശനം പൊലീസും യോ​ഗത്തിലുയർത്തി. പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് വേണമെങ്കിൽ ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എം.ആർ.അജിത് കുമാർ പറഞ്ഞു.

കെഎസ്ആർടിസി കാലപ്പഴക്കംചെന്ന ബസുകൾ ആണ് ഓടിക്കുന്നതെന്ന് ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ട് പോകുന്നില്ല എന്ന് കെഎസ്ആർടിസി മറുപടി നൽകി. പാർക്കിംഗ് ഗ്രൗണ്ടിൽ കരാറുകാർ മതിയായ ജീവനക്കാരെ നിയമിക്കുന്നില്ല എന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വിമർശനം ഉന്നയിച്ചു.

Story Highlights: Sabarimala Review Yogam fight broke out between the departments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top