ഭിന്നശേഷിക്കാരനായ ആരാധകനെ എടുത്ത് വിജയ്; ശ്രദ്ധനേടി ചിത്രങ്ങൾ

തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുക ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെയൊരു ആഗ്രഹം സാധിച്ചിരിക്കുകയാണ് ഒരു വിജയ് ആരാധകൻ. ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് ആണ് നടന്‍ വിജയ് ആഗ്രഹം സാധിച്ച് കൊടുത്തത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തികൊണ്ടിരിക്കുകയാണ് വിജയ്. അതിനിടെയാണ് വിജയിന്റെയും ആരാധകന്റെയും മനോഹരമായ ചിത്രം പ്രചരിച്ചത്
അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രമെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് വിജയ് അദ്ദേഹത്തെ കൈകളിലെടുത്തത്. വിജയ് മക്കള്‍ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി.
അരിയല്ലൂര്‍, സേലം, നാമക്കല്‍, കാഞ്ചീപുരം ജില്ലകളില്‍നിന്നുള്ള ആരാധകരെയാണ് വിജയ് കണ്ടത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കാണ് അവസരം നല്‍കുന്നത്. ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിക്കുകയില്ല. ആരാധകസംഘടനയുടെ അംഗത്വ കാര്‍ഡില്ലാത്തവര്‍ക്കും പ്രവേശനമില്ല.
Story Highlights: Vijay actor carrying a physically challenged person
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here