ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴെ വീണ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

2022 ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷാ ജീവനക്കാരന്‍ വീണുമരിച്ചു. കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ജോണ്‍ നു കിബുവെയാണ് മരിച്ചത്. 24വയസാണ് പ്രായം.(world cup security dies fall from concourse)
സിഎന്‍എന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്‍റെ രേഖകള്‍ ലഭിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു മുഖത്ത് പൊട്ടലുകളോടെയും ഇടുപ്പെല്ലില്‍ പൊട്ടലുമായാണ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ സംഘത്തിന്‍റെ എല്ലാ പരിശ്രമങ്ങള്‍ക്ക് ശേഷവും ജോണ്‍ മരിച്ചതായാണ് ലോകകപ്പ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ഏററവുമടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്‍റെ ദുഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. അവന് നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിനുള്ള പണം തങ്ങളുടെ പക്കലില്ല എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടെന്നാണ് ജോണിന്‍റെ സഹോദരി ആന്‍വാജിറു സിഎന്‍എന്നിനോട് പ്രതികരിച്ചത്.
Story Highlights: world cup security dies fall from concourse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here