ഐഎഫ്എഫ്കെ വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ

ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
എന്നാൽ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് മറുപടി നൽകി. എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് കൂവൽ പുത്തരിയല്ല. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തവരാണ് കൂവുന്നത്.
ചിത്രം തീയറ്ററിൽ വരുമ്പോൾ കാണാം ആരൊക്കെ കാണാനെത്തുമെന്ന്. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഐ.എഫ്.എഫ്.കെക്കിടെ ചില വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. സിനിമയുടെ റിസർവേഷനുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മമ്മുട്ടി ചിത്രം നൻ പകൽ മയക്കമെന്ന സിനിമയുടെ റിസർവേഷനുമായി ബന്ധപ്പെട്ട പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയിരുന്നു.
Read Also: ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു
Story Highlights: Director Ranjith in iffk Stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here