Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍

December 16, 2022
Google News 2 minutes Read

ഇടുക്കി അടിമാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വട്ടവട കൊവിലൂര്‍ സ്വദേശി ഹരിചന്ദ്രനാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. (man arrested in pocso case in idukki adimali)

25 വയസുകാരനായ ഹരിചന്ദ്രന്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വട്ടവടയിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം സ്‌കൂളില്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ മാതാവ് അടിമാലി പോലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഹരിചന്ദ്രന്‍ തട്ടിക്കൊണ്ടുപോയ വിവരം വ്യക്തമായത്.

തുടര്‍ന്ന് ഹരിചന്ദ്രനെ വട്ടവടയിലെ വീട്ടില്‍നിന്ന് അടിമാലി സി ഐ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തട്ടിക്കൊണ്ടു പോകല്‍, പ്രായമാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മറ്റേതെങ്കിലും പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights: man arrested in pocso case in idukki adimali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here