പത്ത് രൂപ ചോദിച്ചിട്ട് കൊടുത്തില്ല; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 22 വയസുകാരന്‍

പത്ത് രൂപയുടെ പേരില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍. വടക്കന്‍ ബംഗാളിലെ സിലിഗുരി ഗ്രാമത്തിലാണ് സംഭവം. രാംപ്രസാദ് സാഹ എന്നയാളെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ബൈകുന്തപൂര്‍ വനത്തില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. (Man bludgeoned to death by friend over Rs 10 in West Bengal’s Siliguri)
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്ന രാംപ്രസാദ് സാഹ സുബ്രതാ ദാസ്, അജയ് റോയ് എന്നീ രണ്ട് സുഹൃത്തുക്കളുമായി വനത്തിനുള്ളില്‍ എത്തുന്നു. ലഹരി മരുന്ന് വാങ്ങുന്നതിന് പണം വീതിച്ചെടുക്കുന്നതിനിടയില്‍ പത്ത് രൂപയുടെ പേരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നു.
രാംപ്രസാദിനോട് പത്തുരൂപ അധികമായി നല്‍കാന്‍ സുഹൃത്തുക്കള്‍ പലതവണ ചോദിച്ചെങ്കിലും ഇവര്‍ പണം നല്‍കാന്‍ തയാറായില്ല. പിന്നീട് കാര്യങ്ങള്‍ കയ്യാങ്കളിലിലേക്കെത്തി. തര്‍ക്കം മൂത്തതോടെ കൈയില്‍ കിട്ടിയ ഒരു കല്ലെടുത്ത് സുബ്രത രാം പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നു. ചോരവാര്‍ന്ന് അവശനായ ഇയാളെ കാട്ടിലുപേക്ഷിച്ച് രണ്ട് സുഹൃത്തുക്കളും രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Man bludgeoned to death by friend over Rs 10 in West Bengal’s Siliguri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here