‘പവിഴപ്പുറ്റുകള്‍ക്കിടയില്‍ തിളങ്ങി മെസി’; മെസിയുടെ കട്ടൗട്ട് കടലിനടിയിൽ ഉയർത്തി ആരാധകർ

അർജന്റീനയുടെ ഫൈനൽ പ്രവേശത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തിലാണ്. എന്നാൽ സൂപ്പർ താരം ലയണൽ മെസിയുടെ കട്ട് ഔട്ട് കടലിനടിയിൽ ഉയർത്തി ആശംസ നേരുകയാണ് ഒരു കൂട്ടം ഫുട്ബോൾ ആരാധകർ. ലക്ഷ്വദീപിലേ കവർത്തതിയിൽ നിന്നാണ് കടലിനടിയിലെ കാഴ്ച.(messi cut out installed in lakshadweep by argentina fans)
മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലാഴങ്ങളില്‍ സ്ഥാപിച്ച് സ്നേഹം പ്രകടിപ്പിക്കുകയാണ് ലക്ഷദ്വീപിലെ അര്‍ജന്‍റീന ഫാന്‍സ്. അര്‍ജന്‍റീന ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് ആരാധകര്‍ വാക്കു നല്‍കിയിരുന്നു. ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നത്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലിലും തല ഉയര്‍ത്തി നില്‍ക്കുന്നതിന്‍റെ വിഡിയോ ആണ് ലക്ഷദ്വീപില്‍ നിന്നുള്ള അര്‍ജന്‍രീന ആരാധകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
Story Highlights: messi cut out installed in lakshadweep by argentina fans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here