വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു

രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജുൻജുനുവിലെ റാണി സതി റോഡിലെ സ്വകാര്യ ബാങ്ക് ശാഖയ്ക്ക് സമീപമാണ് സംഭവം. പ്രതി സുരേന്ദ്ര സ്വാമി ഫിനാൻസ് കമ്പനിയിൽ നിന്ന് വ്യക്തിഗത വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇഎംഐ പിരിക്കാൻ ജീവനക്കാർ വീട്ടിൽ എത്തി. എന്നാൽ സ്വാമി വീട്ടിലില്ലായിരുന്നു. സ്വാമിയോട് മറ്റൊരു സ്ഥലത്തെത്താൻ ജീവനക്കാർ ഫോണിലൂടെ അറിയിച്ചു.
സ്ഥലത്തെത്തിയ പ്രതി ജീവനക്കാരുമായി വഴക്കിട്ട ശേഷം ഇവർക്ക് നേരെ ചൂടുള്ള എണ്ണ ഒഴിച്ച് രക്ഷപ്പെടുകയായിരുന്നു. നവീൻ കുമാർ, കുൽദീപ് എന്നിവർക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സുരേന്ദ്ര സ്വാമിക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
Story Highlights: Rajasthan Man Pours Hot Oil On Collection Agents After Argument Over Loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here