മികച്ച തൊഴിൽ അന്തരീക്ഷം; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം

യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള പുതിയ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച നിയമമാണ് ഇന്നുമുതൽ പ്രാബല്യത്തിലായത്. 18 വയസ്സിൽ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെ നിരവധി വ്യവസ്ഥകളാണ് നിയമത്തിലുളളത്. ( uae domestic workers law )
രാജ്യത്തെ ഗാർഹികതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്‌ടോബറിലാണ് മാനവ വിഭവശേഷി മന്ത്രാലയം പുതിയനിയമത്തിന്റെ പ്രഖ്യാപനം നടത്തിയത്. വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമത്തിലൂടെ സംരക്ഷണം ലഭിക്കും. തൊഴിലാളികൾക്ക് മികച്ച തൊഴിലന്തരീക്ഷമൊരുക്കാൻ തൊഴിലുടമ ബാധ്യസ്ഥനായിരുക്കും ഒരു വ്യക്തിയെ ഗാർഹികതൊഴിലിനായി പരിഗണിക്കുമ്പോൾ ജോലിയുടെ സ്വഭാവവും ശമ്പളവും കൂടാതെ മറ്റ് ആനൂകൂല്യങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം. ഒപ്പം തൊഴിലാളിയുടെ ആരോഗ്യസാക്ഷ്യപത്രവും ഹാജരാക്കേണ്ടതുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു.
കൂടാതെ 18 വയസ്സിൽ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നതും കർശനമായി നിരോധിക്കുന്നുണ്ട്.തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം നിയമം ലഘിക്കുന്ന തൊഴിലുടമകൾക്കും റിക്രൂട്ടിങ്ങ് ഏജൻസികളും വൻതുക പിഴയടക്കമുളള ശിക്ഷയും നിയമം വ്യവസ്ഥചെയ്യുന്നുണ്ട്.
Story Highlights: uae domestic workers law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here