യുപിയിൽ പൂർണ്ണ ഗർഭിണിക്കും ഭർത്താവിനും ക്രൂര മർദ്ദനം | VIDEO

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചു. ദമ്പതികളുടെ ബന്ധുവിനെ തെരഞ്ഞെത്തിയ ഗുണ്ടാസംഘം ഇരുവരേയും നിഷ്‌കരുണം മർദ്ദിക്കുകയായിരുന്നു. യുവാവിനെയും ഗർഭിണിയായ ഭാര്യയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഡിസംബർ 15ന് ജലൗൺ ജില്ലയിലെ ദിരാവതി ഗ്രാമത്തിലാണ് മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം. വൈകിട്ട് ആറ് മണിയോടെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന സന്ദീപ് 8 മാസം ഗർഭിണിയായ ഭാര്യ ഉപാസന എന്നിവർക്ക് നേരെ ആയുധങ്ങളുമായി എത്തിയ ചിലർ ഇവരുടെ ബന്ധുവിനെ കുറിച്ച് ചോദിക്കാൻ തുടങ്ങി. അറിയില്ലെന്ന് പറഞ്ഞതോടെ സംഘം യുവാവിനെ അധിക്ഷേപിക്കാനും മർദ്ദിക്കാനും ആരംഭിച്ചു.
जालौन में दबंगों ने युवक और उसकी 8 माह की गर्भवती पत्नी को पीटा, लात जूतों से दबंगों ने जमकर की पिटाई, ग्रामीणों ने मारपीट का वीडियो बना सोशल मीडिया में किया वायरल, कोंच कोतवाली क्षेत्र के ग्राम दिरावटी का मामला..#jalaun #konch #orai@Uppolice #ViralVideo @jalaunpolice pic.twitter.com/z3aIWlYWjc
— MishraAnanya (@MishraAnanya3) December 17, 2022
ഭർത്താവ് സന്ദീപിനെ മർദിക്കുന്നത് കണ്ട് ഉപാസന ഇടപെട്ടപ്പോൾ പ്രതികൾ യുവതിയേയും മർദിച്ചു. ഇതോടെ ഉപാസന ബോധരഹിതയായി വീണു. തടയാൻ എത്തിയ അച്ഛനും മറ്റൊരു ബന്ധുവിനും മർദ്ദനമേറ്റു. വൈറലായ വീഡിയോയെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പ്രതികൾ ഒളിവിലാണ്.
Story Highlights: 8-month pregnant woman family beaten up in UP | Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here