Advertisement

വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പരാതി; അഭിഭാഷകർക്കെതിരേ കേസെടുത്തു

December 17, 2022
Google News 2 minutes Read

വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്ക് എതിരേ കേസെടുത്തു. അഭിഭാഷകൻ പ്രണവ് അടക്കം കണ്ടാൽ അറിയാവുന്ന മുപ്പത് പേർക്ക് എതിരേയാണ് കേസെടുത്തത്.

സംഘം ചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വലിയതുറ എസ്ഐ അലീന സൈറസിന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. അതേസമയം, വനിതാ അഭിഭാഷകയെ പൊലീസ് മർദിച്ചുവെന്ന് കാട്ടി അഭിഭാഷകരും കേസ് നൽകിയിട്ടുണ്ട്.

Story Highlights: Complaint of assault on female SI; A case was registered against the lawyers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here