വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ മുന്നിൽ പാരിസ്; രണ്ടാമത് ദുബായ്

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് പാരീസ്. തൊട്ടുപിറകിൽ ദുബായ്. ദുബായിയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാഴ്സലോണ, ന്യൂയോർക്ക് എന്നിവയാണ്.
യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്‌സിലാണ് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളിൽ ദുബൈ മുന്നിലെത്തിയിരിക്കുന്നത്. സാമ്പത്തിക മേഖല, ബിസിനസ്‌മേഖല, ടൂറിസം, സുസ്ഥിരത എന്നിങ്ങനെ ആറ് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
Story Highlights: dubai the second most attracting city for tourists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here