Advertisement

കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് 450 ലേറെ പോക്‌സോ കേസുകൾ

December 17, 2022
Google News 2 minutes Read
kasargod 450 pocso case awaits trial

കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് നാന്നൂറ്റി അമ്പതിലധികം പോക്‌സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി നൽകണമെന്ന നിയമം നിലനിൽക്കെയാണ് ഈ ദുരവസ്ഥ. ( kasargod 450 pocso case awaits trial )

2016 മുതലുള്ള 455 കേസുകളാണ് ജില്ലയിൽ ഇപ്പോഴും നീതി കാത്തിരിക്കുന്നത്. കാസർഗോട്ടെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, കാഞ്ഞങ്ങാട് അതിവേഗ കോടതി എന്നിവയാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്നതിനായി ജില്ലയിലുണ്ടായിരുന്നത്. കാസർഗോഡ് കോടതിയിൽ 306 ഉം കാഞ്ഞങ്ങാട് അതിവേഗ കോടതിയിൽ 149 കേസുകളുമാണ് വിചാരണയും, വിധിയും കാത്തിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച്ച, ജഡ്ജിമാരുടെ അടിക്കിടെയുള്ള സ്ഥലമാറ്റം, കുടുംബത്തിലുള്ള സമ്മർദ്ദം, കൊവിഡ് പ്രതിസന്ധി ഉൾപ്പടെ പല കാരണങ്ങളാലാണ് ജില്ലയിലെ കേസുകളിലെ വിചാരണ അനിശ്ചിതമായി നീളുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് കാസർഗോട്ട് ഈ വർഷം ഒക്ടോബറിൽ പ്രത്യേക പോക്‌സോ കോടതി കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിലവിലുള്ള കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Story Highlights: kasargod 450 pocso case awaits trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here