ശബരിമല മേല്‍ശാന്തി നിയമന തര്‍ക്കം; കോടതി ഇടപെടരുതെന്ന് യോഗക്ഷേമസഭ

ശബരിമല മേല്‍ശാന്തി നിയമനം ആചാരത്തിന്റെ ഭാഗമാണെന്നും കോടതി ഇടപെടരുതെന്നും ആവശ്യപ്പെട്ട് യോഗക്ഷേമസഭ ഹൈക്കോടതിയിൽ. ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണന്‍ മാത്രമെന്ന തീരുമാനത്തിനെതിരായ ഹര്‍ജിയിലാണ് യോഗക്ഷേമസഭയുടെ ഇത്തരം വാദം.
മലയാള ബ്രാഹ്മണൻ എന്ന നിബന്ധന മുൻപ് കോടതികൾ അംഗീകരിച്ചിട്ടുള്ളതാണ്. ശബരിമല മേൽശാന്തി നിയമനം പൊതു നിയമനമല്ലെന്ന് മുൻപ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. തന്ത്രിയെ കക്ഷി ചേർക്കാത്തതിനാൽ ഈ കേസ് നിലനിൽക്കുന്നതല്ലെന്നും യോഗക്ഷേമസഭ പറഞ്ഞു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ശബരിമലയിൽ മലയാള സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണൻ എന്ന് നിബന്ധന വെയ്ക്കുന്നതെന്നും യോഗക്ഷേമ സഭ പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സിജിത്ത് ടി.എല്‍, വിജീഷ് പി.ആര്‍, സി.വി വിഷ്ണു നാരായണന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Story Highlights: sabarimala melshanthi Yoga Khemsa Sabha that the court should not interfere
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here