വാഹന ലൈസൻസിനായി ഇ-സിഗ്നേച്ചർ സേവനം സജീവമാക്കി ഷാർജ പൊലീസ്

ഷാർജയിൽ വാഹന റജിസ്‌ട്രേഷന് ഇ-സിഗ്നേച്ചർ സേവനം സജീവമാക്കി ഷാർജ പൊലീസിന് കീഴിലുള്ള വെഹിക്കിൾ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ്. ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് അധികൃതർ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇലക്‌ട്രോണിക് ആയി ഒപ്പിടാൻ വാഹന ഉടമകൾക്ക് ഈ സേവനത്തിൽ സംവിധാനമുണ്ടെന്നു ഷാർജ പൊലീസിലെ വെഹിക്കിൾ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ അബ്ദുൾ റഹ്മാൻ ഖാതർ പറഞ്ഞു. കമ്പനിയുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവയ്ക്കും സേവനം പ്രയോജനപ്പെടുമെന്ന് ലെഫ്റ്റനന്റ് കേണൽ ഖാതർ കൂട്ടിച്ചേർത്തു.
Story Highlights: Sharjah Police activate e-signature service for vehicle licensing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here