Advertisement

യുഎഇയിൽ നേരിയ മഴയ്ക്ക് സാധ്യത

December 17, 2022
1 minute Read
uae expect slight rain

യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വടക്ക് പടിഞ്ഞാറൽ തീരപ്രദേശങ്ങളിലായാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ( uae expect slight rain )

രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രിയുമാണ്. മലനിരകളിൽ താപനില 01 ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം, യുഎഇയിൽ ട്രെക്കിംഗ് നടത്തുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ പൊലീസ് രംഗത്ത് വന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, കഴിവതും ഗാർഡിനൊപ്പം വേണം മലകയറാനെന്നും പൊലീസ് അറിയിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, തൊപ്പി, സൺഗ്ലാസ് പോലുള്ള സുരക്ഷാ ഉപകരണങ്ങളും കൈയിൽ കരുതണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Story Highlights: uae expect slight rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top