മദ്ഹബയിൽ ശുശ്രൂഷയ്ക്ക് കയറിയതിന് 11കാരനെ വികാരി മർദിച്ചതായി പരാതി

മദ്ഹബയിൽ ശുശ്രൂഷയ്ക്ക് കയറിയതിന് 11കാരനെ വികാരി മർദിച്ചതായി പരാതി. കുന്നംകുളം കിഴക്കെ പുത്തൻപള്ളി വികാരിക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. ഇടവകാംഗം ചുങ്കത്ത് ബ്രിജിയുടെ മകൻ ബ്രിനിത്തിനെ മർദിച്ചതായാണ് പരാതി.
വികാരി ഫാ. ടി.സി.ജേക്കബ്, കൈസ്ഥാനീയൻ അഡ്വ.പ്രിനു, മാണി ജേക്കബ് എന്നിവർക്കെതിരെയാണ് ആരോപണം. ബ്രിനിത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തെ തുടർന്ന് സഹോദരൻ ച്ഛർദിച്ചതായി സഹോദരി ബ്രിഫിയ പറഞ്ഞു. കുന്നംകുളം പൊലീസ് മദ്ഹബയിൽ നിന്ന് സഹോദരനെ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും സഹോദരി പറഞ്ഞു.
പള്ളിക്കമ്മിറ്റിയുടെ ക്രമക്കേടുകൾ ചോദ്യം ചെയ്തത് മൂലം ഒറ്റപ്പെടുത്തുന്നു. ആത്മീയ കാര്യങ്ങൾ നിഷേധിക്കുന്നുവെന്നും ബ്രിഫിയ പറഞ്ഞു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
എന്നാൽ ആരോപണം നിഷേധിച്ച് പള്ളിക്കമ്മിറ്റി രംഗത്തെത്തി. കുട്ടിയെ പള്ളിയിൽ വച്ച് മർദിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് അഡ്വ.പ്രിനു പി.വർക്കി പറഞ്ഞു. പള്ളിക്കെതിരെ നിരന്തരം തെറ്റായ പരാതി ഉന്നയിക്കുകയാണ് ബ്രിജിയും കുടുംബവും. CWCയ്ക്ക് പോലും അംഗങ്ങൾക്കെതിരെ പരാതി നൽകി. ഈ സാഹചര്യത്തിൽ മദ്ഹബയിൽ കയറുന്നതിന് കുട്ടിയെ വികാരി വിലക്കി. ഇന്ന് ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനാണ് ഇരുവരും വന്നത്. കുർബാന തടസപ്പെടുത്തിയതിന് ഇവർക്കെതിരെ പരാതി നൽകിയെന്നും അഡ്വ.പ്രിനു പറഞ്ഞു.
Story Highlights: Complaint that 11-year-old boy was beaten by vicar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here