Advertisement

ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നു; കെ സുധാകരൻ

December 18, 2022
3 minutes Read

ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും. പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരൻ പറഞ്ഞു.(messi will take the world cup says k sudhakaran)

ടീമിൽ കൂട്ടായ്‌മയില്ലാത്തതിനാലാണ് ഇത്തവണ ബ്രസീലിന് തിരിച്ചടിയായതെന്നും കെ സുധാകരൻ പറയുന്നു. ലോകം പ്രകീക്ഷയോടെ കാണുന്ന മത്സരമാണ് ഫ്രാൻസും അർജന്റീനയും തമ്മിലുള്ളത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ലോകത്തെ എല്ലാ ഫുട്ബോൾ ആരാധകരും ആദരിക്കുന്ന താരമാണ് അർജന്റീനിയൻ ക്യാപറ്റൻ മെസി. അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോകകപ്പ് മത്സരം കൂടിയാണിത്. അതുകൊണ്ട് ഈ മത്സരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ഇനിയുള്ള ലോകകപ്പിൽ അദ്ദേഹം ഉണ്ടാകില്ല എന്നതാണ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ ദുഃഖം. ഈ ലോകകപ്പ് മെസിയുടേതാണ് അദ്ദേഹം അർഹിക്കുന്നു. അർജന്റീന വിജയിക്കണം. ഫ്രാസിലെ എംബാപെക്ക് കപ്പ് ഉയർത്താൻ ഇനിയും അവസരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: messi will take the world cup says k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top