‘മലയാളി ആരാധകർക്ക് നന്ദി പറഞ്ഞ് നെയ്‌മർ’; ആ ചിത്രം പകർത്തിയത് മലപ്പുറം സ്വദേശി അദീപ്

കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞ ബ്രസീൽ സൂപ്പർ താരം നെയ്‌മർ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശി അദീപ് പകർത്തിയ ചിത്രമാണ് നെയ്മർ പങ്കുവച്ചത്.(neymar thanks kerala fans)
കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീലിന്റെ സൂപ്പർ താരം നെയ്‌മർ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. തന്റെ കട്ട്ഔട്ടിൽ നോക്കി നിക്കുന്ന ആരാധകന്റെയും കുട്ടിയുടെയും ചിത്രമാണ് നെയ്മർ പങ്കുവച്ചത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ഈ കട്ട് ഔട്ട് എവിടെ നിന്നുള്ളതാണ് എന്നതായി സോഷ്യൽ മീഡിയയിലെ ചർച്ച. ഒടുവിൽ ആ സ്ഥലവും ഫോട്ടോയെടുത്ത ആളെയും കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി അദീപ് പകർത്തിയ ചിത്രമാണ് നെയ്മർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
ചങ്ങരംകുളത്തെ ബ്രസീൽ ആരാധകരാണ് നെയ്മറിന്റെ കൂറ്റൻ കട്ട് ഔട്ട് നിർമിച്ചത്. അദീപിൻറെ കൂട്ടുകാരനും തോളിലുള്ളത് അദ്ദേഹത്തിന്റെ മകനുമാണ്. ചെറിയൊരു പരാജയം ഉണ്ടായാലും ടീം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു അഭിഭനിമിഷമാണെന്നും അവിടുത്തെ ബ്രസീൽ ആരാധകർ പറയുന്നു.
വി എഫ് എക്സ് ഗ്രാഫിക്‌സ് ഡിസൈൻ വിദ്യാർത്ഥിയാണ് അദീപ്. ഇതിന് മുൻപ് നെയ്മർ ഫാൻസ് അസോസിയേഷൻ ഇന്ത്യയുടെ പേജിൽ ഈ ചിത്രം പങ്കുവച്ചിരുന്നു. അവരെ ടാഗ് ചെയ്തതും, അദീപിന് നന്ദി അറിയിച്ചുമാണ് നെയ്‌മർ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
Story Highlights: neymar thanks kerala fans adeep man behind it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here