ബഫർ സോൺ സമരം യുഡിഎഫ് ഏറ്റെടുക്കും: വി.ഡി.സതീശൻ

ബഫർ സോൺ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിച്ചിരിക്കുന്ന
കെടുകാര്യസ്ഥത മാപ്പ് അർഹിക്കാത്തതാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കൃത്യപ്പെടുത്തിയതാണ്. എന്നാൽ കേന്ദ്ര സർക്കാറിൻ്റെ സംശയം തീർക്കാൻ എൽഡിഎഫ് സർക്കാരിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാർ ബഫർ സോൺ വിഷയത്തിൽ ആശയകുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് പിണറായി സർക്കാർ ഇറക്കിയത്. മാന്യുവൽ സർവേ നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന സാറ്റ്‌ലൈറ്റ് പരിശോധനയിൽ കാര്യങ്ങൾ അവ്യക്തമാണ്. മാന്യുവൽ സർവേ നടത്താൻ സർക്കാർ തയാറല്ല. യുഡിഎഫ് പ്രശ്നത്തെ കുറിച്ച് ഗൗരവത്തിൽ പഠനം നടത്തുമെന്നും സതീശൻ പറഞ്ഞു.
സർക്കാർ അടിയന്തിരമായി മാന്യുവൽ സർവേ നടത്താൻ തയ്യാറാകണം. സാറ്റലൈറ്റ് സർവേ കോടതിയിൽ നൽകരുത്. മാനുവൽ സർവേ നടത്തുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിക്കണം. സർക്കാർ കോടതിയിൽ നിന്ന് സാവകാശം തേടണം. നിരവധി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണിത്. സർക്കാർ പ്രശ്നത്തെ ഗൗരവത്തിൽ കാണണം. ബഫർ സോണിൽ ഇരകളാകുന്ന ജനങ്ങളെ ചേർത്ത് പിടിച്ച് യുഡിഎഫ് ശക്തമായ സമരത്തിനിറങ്ങും. അതി ശക്തമായി സമരം നടത്തും. കെ റെയിൽ മോഡൽ സമരം യുഡിഎഫ് നടത്തും. സാറ്റ്ലൈറ്റ് സർവേ അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Story Highlights: UDF will take up the buffer zone strike: v d satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here