Advertisement

സിലിയൻ മർഫിയുടെ ‘ഓപ്പൺഹൈമർ’ ട്രെയിലർ പുറത്ത്; ക്രിസ്റ്റഫർ നോളൻ ചിത്രം ജൂലൈ 21 ന് തിയേറ്ററുകളിലേക്ക്

December 19, 2022
Google News 2 minutes Read

ക്രിസ്റ്റഫർ നോളൻ(Christopher Nolan) സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ഓപ്പൺഹൈമറിന്റെ(Oppenheimer) ‘ത്രില്ലിംഗ്’ ട്രെയിലർ പുറത്ത്. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ(J Robert Oppenheimer) ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സിലിയൻ മർഫിയാണ്(Cillian Murphy) ഓപ്പൺഹൈമറായി വേഷമിടുന്നത്. ചിത്രം 2022 ജൂലൈ 21 ന് തിയേറ്ററുകളിലെത്തും.

ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ, ബാറ്റ്മാൻ ബിഗിൻസ്, ഡൺകിർക്ക് തുടങ്ങിയ സിനിമകളിൽ സിലിയൻ മർഫി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലോറൻസ് പഗ്, എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഗാരി ഓൾഡ്മാൻ തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് (മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്.

ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറയുന്നു. ഓപ്പൺഹൈമറിനു വേണ്ടി യഥാർഥ ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു.

Story Highlights: Christopher Nolan’s upcoming film Oppenheimer Trailer out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here