പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി, പൊലീസ് കേസെടുത്തു

ഷാരുഖ് ചിത്രം പത്താനെ ചൊല്ലി രാജ്യത്തുടനീളം വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ദീപിക പദുക്കോണിന് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്ത സംഭവത്തിൽ ലക്നൗ പൊലീസ് കേസെടുത്തു. ചിത്രം പങ്കുവച്ച ട്വിറ്റർ ഹാൻഡിലിനെതിരെയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.
‘AzaarSRK’ എന്ന് പേരുള്ള ഒരു ട്വിറ്റർ ഹാൻഡിലാണ് നായിക ദീപിക പദുകോണിന് പകരം മുഖ്യമന്ത്രി യോഗിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവച്ചത്. നിരവധി ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നു. വിഷയത്തിൽ കർശന നടപടി വേണമെന്നും ആവശ്യമുയർന്നു.
कोई कैसे इस स्तर तक गिर जाता है @Uppolice कृपया संज्ञान लीजिए!! pic.twitter.com/Oudp9cJMQd
— Saurabh Marodia (@SaurabhSMUP) December 18, 2022
പ്രതിഷേധം ശക്തമായതോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഡിജിപി ആസ്ഥാനത്തെ സൈബർ സംഘമാണ് ഇപ്പോൾ വിഷയം അന്വേഷിക്കുന്നത്.
Story Highlights: FIR filed in Lucknow for morphing CM Yogi’s image in place of Deepika Padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here