ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വർണം കടത്താൻ ശ്രമം; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. കാപ്സ്യൂൾ രൂപത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്. 48 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വർണം കൊണ്ടുവന്നത്. ( gold smuggling youth arrested ).
കരിപ്പൂരിൽ ഇന്ന് നടന്ന പരിശോധനയിൽ 967 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. കണ്ണൂർ സ്വദേശി ഫയാസാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച മറ്റൊരു പ്രതിയെ ഇന്നലെയും പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്.
ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Story Highlights: gold smuggling youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here