Advertisement

ദുബായിൽ സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്ക് പിഴ

December 19, 2022
2 minutes Read

ദുബായിലുള്ള ഒരു സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതയ്ക്ക് പിഴ ശിക്ഷ. ക്രിമിനൽ കോടതിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിക്ക് 5,000 ദിർഹം പിഴ ചുമത്തിയ കോടതി, ആശുപത്രിക്കെതിരെയുള്ള അപകീർത്തികരമായ വീഡിയോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു.

ഗൾഫ് പൗരത്വമുള്ള യുവതിക്കെതിരെയാണ് കേസ്. ആശുപത്രിക്കെതിരെ മോശം പരാമർശങ്ങളാണ് ഇവർ നടത്തിയതെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. ആശുപത്രിയുടെ ലൈസൻസിനെ വിമർശിച്ച യുവതി ജീവനക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കൂടാതെ ആശുപത്രി നല്ലതാണോ മോശമാണോ എന്ന് വോട്ടുചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതായും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.

അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ത സാമ്പിൾ എടുത്തതിന് ശേഷം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിച്ചതായും യുവതി ആരോപിച്ചിരുന്നു. ആരെയും അപമാനിക്കാൻ വേണ്ടിയല്ല വീഡിയോ പങ്കുവച്ചതെന്നും, അമ്മയുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജ്‌മെന്റിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Story Highlights: Influencer gets Dh5,000 fine for insulting private hospital on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top