വിരമിക്കൽ സൂചനയുമായി കരീം ബെൻസേമ

ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെന്ന് സൂചന. തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബെൻസേമ തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
“ഇന്ന് ഞാനെവിടെ നിൽക്കുന്നോ അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുകയും തെറ്റുകൾ വരുത്തുകയും ചെയ്തു. ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്.”- ബെൻസേമ കുറിച്ചു
ലോകകപ്പിനു തൊട്ടുമുൻപ് തുടയ്ക്ക് പരുക്കേറ്റ ബെൻസേമ ലോകകപ്പിൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 35കാരനായ താരം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ തുടരും. നിലവിലെ ബാലൻ ദ്യോർ ജേതാവായ താരം ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സുമായി അസ്വാരസ്യത്തിലായിരുന്നു. 2007ൽ ഫ്രാൻസിനായി അരങ്ങേറിയ ബെൻസേമ 97 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് നേടിയത്.
Story Highlights: Karim Benzema retire france football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here