Advertisement

അതിശൈത്യത്തിലേക്ക് യുഎഇ; 22 മുതല്‍ തണുപ്പ് വര്‍ധിക്കും

December 19, 2022
Google News 2 minutes Read
winter season will begin on December 22 uae

യുഎഇയില്‍ ഈ മാസം 22ഓടെ ശീതകാലത്തിന് തുടക്കമാകും. ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 20 വരെ അതിശൈത്യം തുടരുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. 22ഓടെ യുഎഇയില്‍ ശൈത്യകാലം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയായ WAMന് നല്‍കിയ പ്രസ്താവനയില്‍ അറബ് ഫെഡറേഷന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗവും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. യുഎഇയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 21, 22 തീയതികളിലായിരിക്കും ശൈത്യകാലത്തിന് തുടക്കം.( winter season will begin on December 22 uae)

അറേബ്യന്‍ പെനിന്‍സുല മേഖലയില്‍ ഈ സമയത്ത് ശൈത്യകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ. തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മരുഭൂമിയിലും പര്‍വതപ്രദേശങ്ങളിലും 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയുമായിരിക്കുമെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.

Read Also: കൊവിഡിന് ശേഷം ഉണര്‍വ്; ദുബായി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടി ദീര്‍ഘകാല താമസക്കാര്‍

ശൈത്യകാലത്തിന്റെ തുടക്കത്തില്‍ താപനില ശരാശരി 12 ഡിഗ്രിയും പരമാവധി 25 ഡിഗ്രിയും ഉയരും. ഫെബ്രുവരി പകുതിയോടെ, താപനില ശരാശരി 15- 28 ഡിഗ്രി ഉയരും. സീസണിന്റെ അവസാനത്തോടെ താപനില വീണ്ടും ഉയരുകയും 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ശക്തമായ കാറ്റ് വീശിയേക്കും. ഈ സമയത്ത് കടല്‍ പ്രക്ഷഭുബ്ധമാകും. ശരാശരി 80 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വര്‍ഷത്തിലെ മൊത്തം മഴയെക്കാള്‍ 75% കൂടുതലായിരിക്കും.

Story Highlights: winter season will begin on December 22 uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here