സ്മ്യതി ഇറാനിക്കെതിരായ മോശം പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായ് നേരിട്ട് ഹാജരാകണമെന്ന് വനിത കമ്മിഷൻ

കേന്ദ്ര മന്ത്രി സ്മ്യതി ഇറാനിക്കെതിരായ മോശം പരാമർശത്തിൽ യുപി കോൺഗ്രസ് നേതാവ് അജയ് റായ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ. പരാമർശം അംഗീകരിക്കാനാകാത്തതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്മ്യതി ഇറാനി അമേഠിയിൽ എത്തുന്നത് ദുരുദ്ദേശത്തോടെയാണ് എന്നായിരുന്നു അജയ് റായിയുടെ പ്രസ്താവന.
രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്‍കിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നുമുളള ഇത്തരം പരാമര്‍ശം അപമാനകരമാണെന്ന് ബിജെപി വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും സ്ത്രീ വിരുദ്ധമായ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും ബിജെപി നേതാവ് ലഖ്‌നൗവില്‍ വെച്ച് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേസിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലെത്തിയത്. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയാണ് സ്മൃതി ഇറാനി.
Read Also: ‘ഉറപ്പിക്കാമോ? അതോ പേടിച്ചോടുമോ?’ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി
Story Highlights: Cong’s Ajay Rai Amid Backlash Over ‘Latka-Jhatka’ Jibe at Smriti Irani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here