വേഗം പഠിച്ചോ, അച്ഛനെത്തി; ടിവി ഓഫാക്കാൻ ഓടിയെത്തി വളർത്തുനായ

കൗതുകവും സന്തോഷവും സങ്കടവും നിറയ്ക്കുന്ന നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ വളരെ പെട്ടെന്നാണ് നമുക്കിടയിലേക്ക് എത്താറുള്ളത്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നതാണ് വിഡിയോ.
Pawtners in crime..🐕🐾👧📺😅 pic.twitter.com/1eYFWvDeFY
— 𝕐o̴g̴ (@Yoda4ever) December 18, 2022
സോഫയിലിരുന്ന് ടി.വി. കാണുന്ന പെണ്‍കുട്ടിയെയും ഈ സമയം ടി.വി.ക്ക് മുമ്പില്‍ വളർത്തുനായ കിടക്കുന്നതും വീഡിയോയില്‍ കാണാം. വളർത്തുനായകൾക്ക് കുട്ടികളോടും വീട്ടിലെ ഉടമസ്ഥരോടും പ്രത്യേക സ്നേഹമാണ്. അതുകൊണ്ട് തന്നെ ചില സമയങ്ങളിൽ നമ്മെ രക്ഷിക്കാൻ അവർ നടത്തുന്ന ഇടപെടലുകൾ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
അച്ഛന്‍ വരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ടി.വി. കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് ടി.വി.ഓഫാക്കാന്‍ ഓര്‍മപ്പെടുത്തുകയാണ് നായ. പെട്ടെന്ന് ടി.വി.ഓഫാക്കുകയും പഠിക്കുന്നതായി കുട്ടി അഭിനയിക്കുകയും ചെയ്യുമ്പോള്‍ അച്ഛന്‍ മുറിയിലേയ്ക്ക് കയറിവരുന്നു. വളരെ പെട്ടെന്നാണ് വിഡിയോ സോഷജിൽ മീഡിയയിൽ ശ്രദ്ധ നേടിയത്. യോദാഫോര്‍എവര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്.
Story Highlights: Dog Reminds Little Girl To Switch Off TV And Study As Father Comes Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here