‘ലോക ശ്രദ്ധ നേടിയ ആരാധകരെ’..; ബോർഡുകളും കട്ടൗട്ടുകളും വേഗത്തിൽ നീക്കംചെയ്യുക: മുന്നറിയിപ്പുമായി കേരള പൊലീസ്

മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയതെന്ന് കേരള പൊലീസ്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു. (fans cutouts and boards need to remove – kerala police)
ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടതെന്ന് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്.
കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ…
Story Highlights: fans cutouts and boards need to remove – kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here