‘നിങ്ങളുടെ നായ പോലും ഈ രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഖര്‍ഗെ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉയര്‍ത്തിക്കാട്ടി ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തിന് പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്ന സര്‍ക്കാര്‍ അകത്ത് എലിയെപ്പോലെ പെരുമാറുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് ത്യാഗം സഹിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പൊരുതിയ പാര്‍ട്ടിയാണ്. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Has even your dog died for country mallikarjun kharge against bjp)
അതേസമയം ഇന്ത്യചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച തന്ത്രപരമായ യോഗത്തില്‍ പത്തോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും (എഎപി) തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യം വീണ്ടും പ്രകടമായി.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ചൈനയുടെ കൈയ്യേറ്റം പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് ഉന്നയിച്ചു. ചര്‍ച്ചയെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനെന്നും ഖര്‍ഗെ ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനം രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത് ഇക്കാര്യം മനസിലാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Has even your dog died for country mallikarjun kharge against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here