‘ഞങ്ങൾ വന്ന് 3-0നു തോറ്റ് തരാം’; പാകിസ്താൻ ക്രിക്കറ്റിനെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറ വച്ച പാകിസ്താനെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്. തങ്ങൾ പാകിസ്താൻ പര്യടനം നടത്തി 3-0നു തോറ്റ് തരാമെന്ന് ഐസ്‌ലൻഡ് ക്രിക്കറ്റ് ട്വിറ്റർ തങ്ങളുടെ ഹാൻഡിലിൽ കുറിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-0 നാണ് പാകിസ്താൻ പരാജയപ്പെട്ടത്.
പാകിസ്താനിലേക്ക് വന്ന് 3-0ന് തോറ്റുതരാൻ തങ്ങൾക്ക് സന്തോഷമാണെന്നും ഓവറിൽ 7 അല്ല, 0.7 റൺസ് വച്ച് മാത്രമേ തങ്ങൾ സ്കോർ ചെയ്യൂ എന്നും ഐസ്‌ലൻഡ് ക്രിക്കറ്റിൻ്റെ ട്വീറ്റിൽ പറയുന്നു. പാകിസ്താനെതിരെ ഏകദിന ശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ഈ ശൈലി ഏറെ ചർച്ചയായിരുന്നു.
Message to @TheRealPCB, we are happy to come and tour Pakistan and lose 3-0, getting chopped up and sugared like marmalade. Just letting you know in the interests of balance. And we will score at 0.7 not 7.0 an over.
— Iceland Cricket (@icelandcricket) December 19, 2022
Story Highlights: iceland cricket troll pakistan cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here