മനോഹരം ഈ രാവ്!!!…ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം പങ്കുവച്ച് മെസി

36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇന്ന് അര്‍ജന്റീനയുടെയുടെയും നായകന്‍ മെസിയുടെയും ലഹരി. പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും അര്‍ജന്റീനയും നായകനും ലോകകപ്പ് നേട്ടമാഘോഷിക്കുമ്പോള്‍, അതിമനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് ലയണല്‍ മെസി.(lionel messi shared photo with world cup)
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തമാക്കിയ കപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മിഡിയയില്‍ നിറയുന്നത്. മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകമാകെയുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
ലോകജേതാക്കളായ അര്‍ജന്റീന ബ്യുണസ് അയേഴ്‌സില്‍ ആഹ്‌ളാദ പ്രകടനം തുടരുകയാണ്. അര്‍ജന്റീനയില്‍ ഇന്ന് പൊതുഅവധിയാണ്. ആരാധകര്‍ വലിയ രീതിയിലുള്ള വരവേല്‍പ്പാണ് മെസിക്കും സംഘത്തിനും നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിന്റെ ഫുട്‌ബോള്‍ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.
Read Also: ഇൻസ്റ്റയിലെ മുട്ട പൊട്ടിച്ച് മെസി; പുതിയ റെക്കോർഡ് ലോകകപ്പ് വിജയാഘോഷ ചിത്രത്തിന്
മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണല്‍ മെസിയുടെ അര്ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അര്‍ജന്റീനിയന്‍ ടീമിലെ എല്ലാ അംഗങ്ങളും ആരാധകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ന് രാത്രി ടീം, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടില്‍ ചെലവഴിക്കുമെന്നാണ് സ്റ്റേറ്റ് മീഡിയ ഏജന്‍സി ടെലം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകര്‍ ക്യാമ്പ് ചെയ്തിരുന്നു,
Story Highlights: lionel messi shared photo with world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here