എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായി അംഗീകരിച്ച് കേന്ദ്രസർക്കാർ

എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായ് അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രതിപക്ഷഅംഗം കൊണ്ട് വന്ന ഭേദഗതി നിർദ്ദേശങ്ങൾ നരേന്ദ്രമോദി സർക്കാർ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആൻറി മാരിടൈം പൈറസി ബില്ലിൽ പ്രേമചന്ദ്രൻ കൊണ്ട് വന്ന ഭേഭഗതികളാണ് കേന്ദ്രം ഔദ്യോഗിക ഭേഭഗതികളാക്കിയത്. ( modi government accepted amendment presented by NK Premachandran ).
എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത് 6 ഭേദഗതികളാണ്. ഇതിൽ 2 എണ്ണം ഗവൺമെൻറ് അംഗീകരിച്ച് ഔദ്യോഗിക ഭേദഗതിയായ് പാസാക്കി. 2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമാണ് എൻ.കെ. പ്രേമചന്ദ്രൻ. അദ്ദേഹം രാജ്യസഭാ അംഗവുമായിട്ടുണ്ട്.
Read Also: കോടിയേരി കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത്ത് ബന്ധങ്ങളെ കാത്തുസൂക്ഷിച്ച നേതാവ്; എൻ.കെ പ്രേമചന്ദ്രൻ
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കൊല്ലം ലോക്സഭ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർ.എസ്.പി കേരള ഘടകം ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്നിരുന്നു. അങ്ങനെയാണ് 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ മത്സരിച്ച് വിജയിച്ചത്.
സി.പി.ഐ.എമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തിയാണ് 2014ൽ പ്രേമചന്ദ്രൻ ലോക്സഭാംഗമായത്. 2019ൽ സി.പി.ഐ.എമ്മിൻ്റെ മുൻ രാജ്യസഭാംഗമായ കെ.എൻ. ബാലഗോപാലിനെ തോൽപ്പിച്ചാണ് വീണ്ടും കൊല്ലത്ത് നിന്ന് അദ്ദേഹം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
Story Highlights: modi government accepted amendment presented by NK Premachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here