Advertisement

പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നൽകുന്ന കേന്ദ്ര പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കും

December 20, 2022
Google News 2 minutes Read
Pradhan Mantri Garib Kalyan Package

പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുക. ( Pradhan Mantri Garib Kalyan Package will extend ).

നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിച്ചാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം. കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.

Read Also: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്താന്‍ നിര്‍ദേശം

കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പുള്ളത് അനുകൂല ഘടകമായി കണക്കാക്കി ധാന്യം നൽകാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക തിരുമാനം. പദ്ധതി മാർച്ച് വരെ നീട്ടാൻ 68 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൽക്ക് ​ഗോതമ്പ് ആണ് വിതരണം ചെയ്യാറ്.

Story Highlights: Pradhan Mantri Garib Kalyan Package will extend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here