Advertisement

ടൈറ്റാനിയം ജോലി തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

December 20, 2022
1 minute Read

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിലാണ് ആലോചന. ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം 3 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിൽ ഒരാൾക്ക്‌ 10 ലക്ഷം രൂപ നഷ്ടമായി. മറ്റു രണ്ടു പേർക്ക് ഏഴു ലക്ഷം രൂപ വീതവും നഷ്ടമായി. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ (41) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

Story Highlights: Titanium Job Fraud Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top