നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം. പന്തളം പൂഴിക്കാട്ടെ വീടിന്‍റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ആശയെ മരിച്ച നിലയിൽ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഇന്ദുജിത്, സൂര്യജിത്.
Story Highlights: Ullas Pandalam’s wife found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here