Advertisement

പ്രവാസികൾക്ക് സന്തോഷവാർത്ത; ലോകത്തെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് ഹോട്ടൽ ദുബായിൽ

December 20, 2022
5 minutes Read
World First Supermodel Robot Cafe Dubai

പ്രവാസികൾക്ക് സന്തോഷവാർത്ത. ലോകത്തെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് ഹോട്ടൽ ദുബായിൽ അടുത്ത വർഷം എത്തും. ഡോണ സൈബർ കഫെയിലാണ് ഭക്ഷണം വിളമ്പാനും, കൗണ്ടറിലിരിക്കാനും റോബോട്ടുകൾ എത്തുന്നത്. ( World First Supermodel Robot Cafe Dubai )

ലോകത്ത് ഇതാദ്യമായാണ് മനുഷ്യരാരും സ്റ്റാഫ് ആയി ഇല്ലാതെ ഒരു കഫെ പ്രവർത്തനം ആരംഭിക്കുന്നത്. ആർഡിഐ റോബോട്ടിക്‌സ് വികസിപ്പിച്ച റോബോ-സി2 എന്ന റോബോട്ടുകളാണ് ഇവിടെ സേവനത്തിനായി എത്തുന്നത്.

ഭക്ഷണം വിളമ്പുക, ബിൽ നൽകുക, കൗണ്ടറിലിരിക്കുക തുടങ്ങി റെസ്റ്റോറന്റിലെ എല്ലാ ജോലികളും ഇനി റോബോട്ടുകളാണ് ചെയ്യുക.

Story Highlights: World First Supermodel Robot Cafe Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top