Advertisement

ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം; ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് പാർട്ടി

December 21, 2022
Google News 2 minutes Read

മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം. ഒരു സ്ത്രീയുമായുള്ള ഖാൻ്റെ അശ്ലീല ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അതേസമയം ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ഖാന്റെ പാർട്ടി ആരോപിച്ചു.

രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാക്ക്‌ പത്രപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തുവിട്ടത്. ചോർന്ന ഓഡിയോ പാകിസ്താൻ പിഎംഒയിൽ (പ്രധാനമന്ത്രിയുടെ ഓഫീസ്) നിന്നുള്ളതാണെന്ന് ചില പാക്ക് വാർത്താ പോർട്ടലുകൾ അവകാശപ്പെട്ടു. ഓഡിയോയിലെ ശബ്ദം യഥാർത്ഥത്തിൽ ഇമ്രാൻ ഖാന്റേതാണെന്ന് പാക്ക് മാധ്യമപ്രവർത്തകരും സ്ഥിരീകരിക്കുന്നു.

എന്നാൽ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ആരോപിക്കുകയും തങ്ങളുടെ പാർട്ടി തലവനെ ലക്ഷ്യമിട്ട് സർക്കാർ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഈ വർഷമാദ്യം ഇമ്രാൻ ഖാന്റെ അധികാരം നഷ്‌ടപ്പെട്ടതിന് ശേഷം ചോർന്ന സംഭാഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകൾ.

Story Highlights: Imran Khan In Sex Call Row Party Says Viral Audio Clips Fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here