Advertisement

വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

December 21, 2022
Google News 2 minutes Read

മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു. (malayali died in oman accident)

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ വാഹനമിടിച്ചത്.

രാജേന്ദ്രന്‍- മാലതി ദമ്പതികളുടെ മകനാണ്. ഒരു സഹോദരനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: malayali died in oman accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here