ബഫർ സോൺ: സർക്കാരിന് ദുരുദ്ദേശം; ഗുരുതര വീഴ്ചയുണ്ടായെന്ന് ടി സിദ്ദിഖ്

ബഫർ സോൺ വിവാദത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ജനത്തെ കൂടെ നിർത്തുന്നതിൽ സർക്കാരിന് തെറ്റ് പറ്റി. വനം വകുപ്പിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും സിദ്ദിഖ് വിമർശിച്ചു.(t sidhique mla against kerala govt on bufferzone)
ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് റദ്ദ് ചെയ്യാത്തതും മൂന്ന് മാസം ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്ത് വിടാതിരുന്നതും ദുരുദ്ദേശമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പോലും വനം വകുപ്പിന് അറിയില്ല.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ബഫർ സോണുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയം ജനുവരി ഏഴ് 7 ആക്കിയെങ്കിലും ഈ സമയത്തിനുള്ളിൽ പരാതി സ്വീകരിച്ച് തുടർനടപടി എടുക്കാൻ സർക്കാരിന് കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു.
പുതിയ പരാതികളും സ്വീകരിക്കാൻ നടപടി ഉണ്ടാകണം. ഓരോ പഞ്ചായത്തിലും പരാതി പരിഹാര കമ്മിറ്റി ഉണ്ടാക്കണം. മാപ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരാതിക്കാരെ അറിയിക്കണം. വനം മന്ത്രി ഈ റിപ്പോർട്ട് കണ്ടത് എന്നാണെന്ന് വ്യക്തമാക്കണമെന്നും ഗ്രൗണ്ട് സർവേ നടത്തണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
Story Highlights: tsidhique mla against kerala govt on bufferzone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here