യുഡിഎഫിന്റെ കരുത്ത് മുസ്ലീം ലീഗാണ്; എൽഡിഎഫിലേക്ക് ലീഗ് വരുമോയെന്ന് യുഡിഫിന് ഭയമാണെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ കരുത്തായി ലീഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതു ശരിയായ നിലപാടാണെന്ന് ആണ് ഗോവിന്ദൻ പറഞ്ഞത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. ലീഗ് എൽഡിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നും പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ( UDF’s strength is Muslim League pinarayi vijayan ).
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗ് ചില നിലപാടുകളെടുത്തു. ആ നിലപാടുകൾ സ്വാഗതാർഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകുന്നതാണ് പ്രശ്നം. ഓരോന്ന് വരുമ്പോൾ ശങ്കയാണ്. തപസിനെ പറ്റി ഇന്ദ്രൻ ചിന്തിച്ചത് പോലെ. ആര് തപസിരുന്നാലും ഇന്ദ്ര വധത്തിന് വേണ്ടിയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാൽ തകരാറായി പോയോ എന്ന ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അതിന്റെ ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നെയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: UDF’s strength is Muslim League pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here