വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് വി ഡി സതീശൻ

വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിമെന്റ് ഗോഡൗണില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യജ്ഞന സാധനങ്ങളും ഉള്‍പ്പെടെയുള്ള ക്രിസ്മസ് കിറ്റുമായാണ് ദുരിതാശ്വാസ ക്യാമ്പില്‍ വി.ഡി സതീശനെത്തിയത്.(v d satheeshan celebrates christmas in valiyathura)
വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച ശേഷമാണ് വി ഡി സതീശൻ മടങ്ങിയത്. ഈ വര്‍ഷത്തെ ക്രിസ്മസ് വിരുന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും അവരെ സഹായിക്കാനും തീരുമാനിച്ചതെന്ന് വി ഡി സതീശൻ അറിയിച്ചു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
സിമെന്റ് ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക വീടുകളിലേക്ക് മാറ്റണമെന്നും അവരെ സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്നും വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
ഗോഡൗണില്‍ കഴിയുന്നവരുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ല. മനസില്‍ എപ്പോഴും ആ പാവങ്ങളുടെ ദുരിത ജീവിതമാണ് നിറയുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് ഇവിടെ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി, അവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതു വരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. വിന്‍സെന്റ് എം.എല്‍.എ, വി.എസ് ശിവകുമാര്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
Story Highlights: v d satheeshan celebrates christmas in valiyathura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here