Advertisement

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്ക് ജോലി; ചേലക്കരയിൽ കോൺഗ്രസ് സഹകരണ സംഘങ്ങൾക്കെതിരെ പരാതി

December 22, 2022
1 minute Read
Complaint against Congress cooperatives in Chelakkara

സഹകരണബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ചേലക്കരയിൽ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സഹകരണസംഘങ്ങൾക്കെതിരെയും പരാതി. പാഞ്ഞാൾ മൾട്ടി പർപ്പസ് സഹകരണസംഘത്തിലെ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് രം​ഗത്തെത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്ക് ജോലി നൽകി. കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. യൂത്ത് കോൺഗ്രസ് പാഞ്ഞാൾ മണ്ഡലം പ്രസിഡന്റ്‌ അഖിലാഷിന് ജോലി നൽകണമെന്ന പാർട്ടി തീരുമാനം അവഗണിച്ചാണ് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്ക് നൽകിയത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഡിസിസി സെക്രട്ടറി ജോണി മണിച്ചിറയാണ് സംഘം പ്രസിഡന്റ്. നിയമനങ്ങളിൽ പാർട്ടി തല അന്വേഷണം വേണം. ലക്ഷങ്ങൾ കോഴ വാങ്ങിയാണ് നിയമനം നടത്തുന്നത്. ജോണി മണിച്ചിറക്കെതിരെയും ഭരണസമിതിക്കെതിരെയും നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളും 9 മണ്ഡലം കമ്മിറ്റി ഭാരവാഹികളും പരാതിയിൽ ഒപ്പുവച്ചു. യൂത്ത് കോൺഗ്രസ് പരാതിയിൽ സഹകരണ സംഘം ബ്രാഞ്ച് ഉദ്ഘാടനത്തിൽ നിന്ന് രമ്യഹരിദാസ് എംപി വിട്ടുനിന്നു.

Story Highlights: Complaint against Congress cooperatives in Chelakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top