Advertisement

യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കും

December 22, 2022
2 minutes Read
petrol price will reduce uae

യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കുമെന്ന് സൂചന. കഴിഞ്ഞ ജനുവരി മുതല്‍ ഈ ഡിസംബര്‍ വരെയെത്തിയതില്‍ ഈ മാസം 20 ശതമാനം അധികം വിലയാണ് ഇന്ധനത്തിനായി യുഎഇ നിവാസികള്‍ ചെലവഴിച്ചത്. ജനുവരിയില്‍ സൂപ്പര്‍ 98ന് ലിറ്ററിന് 2.65 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 2.53 ദിര്‍ഹവും ഇപ്ലസ് 91ന് 2.46 ദിര്‍ഹവുമായിരുന്നു. ഡിസംബറില്‍ വാഹന ഉടമകള്‍ പെട്രോളിന് ശരാശരി 20 ശതമാനം അധികം നല്‍കി.(petrol price will reduce uae)

ജനുവരിയിലെ പുതിയ നിരക്കുകള്‍ അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ധന വിലയില്‍ വലിയ ആശ്വാസം ലഭിച്ചേക്കാമെന്നാണ് ഊര്‍ജ്ജ വിദഗ്ധര്‍ പറയുന്നത്. പെട്രോള്‍ വില കുറയുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇയില്‍ എല്ലാ മാസവും അവസാന ആഴ്ചയില്‍ ഊര്‍ജ മന്ത്രാലയം ഇന്ധനവില ക്രമീകരിക്കാറുണ്ട്. ഉപഭോഗം എളുപ്പമാക്കിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിന് ഇന്ധന വില ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

Read Also: സൗദിയിൽ കസ്റ്റമർ സർവീസ് മേഖലയിലെ സൗദിവൽക്കരണം പ്രാബല്യത്തിൽ; നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നത് നിരവധി വിദേശികൾ

ഈ വര്‍ഷത്തെ ശരാശരി എണ്ണവില ബാരലിന് ഏകദേശം 97 ഡോളര്‍ ആയത് ഉപഭോക്താക്കള്‍ക്ക് അനുകൂലമാണെന്നും ഊര്‍ജ വിദഗ്ധര്‍ പറഞ്ഞു. അടുത്ത വര്‍ഷം എണ്ണ വില ബാരലിന് 85 ഡോളര്‍ മുതല്‍ ബാരലിന് 95 ഡോളര്‍ വരെ അല്ലെങ്കില്‍ ബാരലിന് 57 ഡോളര്‍ വരെ കുറയുമെന്നാണ് വിലയിരുത്തല്‍. ആഗോള എണ്ണവില ജൂണ്‍ മുതല്‍ 30 ശതമാനം കുറയാന്‍ ചൈനയിലെ കൊവിഡും കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights: petrol price will reduce uae reports says

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top